blog

WhatsApp Image 2025-04-19 at 8.57
എൻ്റെ കലാലയം
‘NEST’.. പേരുപോലെത്തന്നെ ഒരുപറ്റം കിളികൾ പറന്നുയരാൻ ആഗ്രഹിക്കുന്ന ഒരിടം.. നഗരത്തിലെ തിക്കിലും…
WhatsApp Image 2025-03-26 at 8.30
ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്കരാറായി കരിവെള്ളൂർ : വൻകിട സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ ക്യാമ്പസിൽ നിന്നും വികസിപ്പിച്ചെടുക്കാൻ കഴിയുന്ന ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് കരിവെള്ളൂർ’നെസ്റ്റ് കോളേജിൽ തുടക്കമായി.ടാൽറോപ്സ് ഇൻറർനാഷണൽ കമ്പനിയാണ് നെസ്റ്റ് കോളേജ് ക്യാമ്പസിൽ ടെക്കീസ് പാർക്ക് ആരംഭിക്കുന്നതിൻ്റെ ധാരണപത്രത്തിൽ ഒപ്പുവെച്ചത്. കോളേജിലും പയ്യന്നൂരിന് സമീപപ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്ക് ആഗോള നിലവാരത്തിലുള്ള പരിശീലനം നൽകുക എന്ന ആശയമാണ് ഈ കരാറിലൂടെ നടപ്പിലാക്കാൻ പോകുന്നത്. നെസ്റ്റ് കോളേജിൽ തുടക്കം ആവുന്ന ടെക്കീസ് പാർക്കിലൂടെ ടെക്നോളജിയിലും എൻറർപ്രണർഷിപ്പിലും പുതിയ മേഖല കണ്ടെത്തുന്നതിനുള്ള അവസരം ഓരോ വിദ്യാർത്ഥിക്കും ലഭ്യമാകും. ഇതുവഴി കോളേജിലെ ഓരോവിദ്യാർത്ഥിക്കും സംരംഭകരോട് ഒപ്പം ചേർന്ന് തങ്ങളുടെ സ്റ്റാർട്ടപ്പ് ആശയങ്ങൾ വികസിപ്പിക്കാൻ കഴിയും എന്നും ക്യാമ്പസിൽ തന്നെ അനവധി തൊഴിൽ അവസരങ്ങൾ ഒരുങ്ങുമെന്നും നെസ്റ്റ് കോളേജ് ചെയർമാൻ എംപി എ റഹീം അറിയിച്ചു. കേരളത്തിലെ 140 നിയോജക നിയോജക മണ്ഡലങ്ങളിലും ഒരു മണ്ഡലത്തിൽ ഒരു കോളേജ് എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട 140 കോളേജുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ആക്കി മാറ്റുമെന്ന് ടാൽറോപ്സ് ചീഫ് ഓഫീസർ ഷമീർഖാൻ അറിയിച്ചു. പാർക്ക് ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം കോളേജ് ചെയർമാൻ എംപി എ റഹീമും മീഡിയ ഓഫീസർ ഷമീർഖാനും ചേർന്ന് നിർവഹിച്ചു. അസി.പ്രൊഫസർമാരാ കെ.ദിവ്യ , അഹമ്മദ് ഗഫാർ, അഡ്മിനിസ്ട്രേറ്റർ കെ.പി. മുരളി, വൈസ് പ്രസിഡണ്ട് ടി പി ഫൈസൽ, ജിസിസി ഓപ്പറേഷൻ ഹെഡ് കദീജ സഹ്‌ല ,ബിസിനസ് ഡെവലപ്പ്മെൻ്റ് മാനേജർ എം കെ മുഹമ്മദ് ഷാഹിദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
WhatsApp Image 2025-03-21 at 6.34
ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ആയി നെസ്റ്റ് കോളേജ് പയ്യന്നൂർഡിഗ്രി വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെ സമ്പാദിക്കാംഎല്ലാ ബാച്ചിലെ വിദ്യാർത്ഥികൾക്കും 10 ദിവസത്തെ ടൂർ പ്രോഗ്രാം
Phone: 9447013902 Admission Started B com Co operation, B com Computer Application, BBA, BSW,BA English,…
rayifa
എത്ര സുന്ദരം എൻ്റെ കലാലയം
എൻ്റെ കലാലയം അതിസുന്ദരമാണ്. ഒരു വിശാലമായ പ്രദേശമാണ് ഇത്.ധാരാളം പച്ചപ്പുകൾ നിറഞ്ഞ് നില്‍ക്കുന്നിടത്താണ്എൻ്റെ…
WhatsApp Image 2025-01-28 at 1.53
എൻ്റെ കലാലയം
അകലങ്ങളിൽ നിന്ന് വന്ന് അറിയാത്ത നമ്മൾ ഒരു കൂട്ടിൽ ഒന്നിക്കുകയായിരുന്നു .വിശാലമായ അന്തരീക്ഷത്തിൽ, പാറക്കെട്ടുകളുടെയും…
WhatsApp Image 2024-10-28 at 10.48
സ്നേഹനികേതൻ സന്ദർശിച്ചു
കരിവെള്ളൂർ :നെസ്റ്റ് കോളേജ് പയ്യന്നൂർ രണ്ടാംവർഷ ബി ബി എ വിദ്യാർത്ഥികൾ പട്ടുവം ദീന സേവന സഭ നടത്തുന്ന സ്നേഹ…
WhatsApp Image 2024-10-28 at 10.29
എൻ്റെ കലാലയം എൻ്റെ കലാലയംഎന്ന് പറയുമ്പോൾ മനസ്സിലേക്ക് ഒരു മായാത്ത ഓർമ്മയായി മിന്നിമറയുന്നത് നെസ്റ്റ് കോളേജിലെ കുറച്ച് നിമിഷങ്ങളാണ്.ആദ്യമായി ഒരാൾ കോളേജിലേക്ക് കടന്നുവരുമ്പോൾ നിരവധി പ്രതീക്ഷകളോടെയും അതേസമയം മനസ്സിൽ നിരവധി ചോദ്യങ്ങളുടെയും ഭാരം പേറിയാണ് കടന്നുവരുന്നത്. ജീവിതത്തിൽ എന്തായിത്തീരണമെന്ന് ഒരു ഉറച്ച തീരുമാനം എൻ്റെ മനസ്സിൽ വന്നത് ഞാൻ ഈ കോളേജിൽ വന്നപ്പോഴാണ്.ഒരു വിദ്യാർത്ഥി ചിറകുകൾ മുളക്കാത്ത പക്ഷിയെ പോലെയാണ് ഓരോ കലാലയത്തിൻ്റെയും പടവുകൾ കയറി ചെല്ലുന്നത്. ചിറകുകൾ പറക്കാൻ സജ്ജമാകുന്നത് വരെ ഒരു കൂട്ടിനുള്ളിൽ അവരെ ഭദ്രമായിരുത്തി വേണ്ടുന്ന ശുശ്രൂഷ നൽകി ഉയരങ്ങളിലേക്ക് പറത്തിവിടുകയാണ് ഓരോ അധ്യാപകരും ചെയ്യുന്നത് .നമ്മുടെ അധ്യാപകർഒരു സുഹൃത്ത് എന്ന നിലയിൽ ആണ് ഞങ്ങളോട് ഇടപഴകുന്നത്. മനസ്സിലെ ഭയത്തെ മാറ്റിയെടുക്കുകയും ചെയ്യുന്നു . ചിറക് മുളക്കാത്ത ആ ചിന്നക്കുരുവി നാളത്തെ ലോകത്തിൻ്റെ പ്രതീക്ഷയാണ്. ഒരു കലാലയത്തിൽ അത്തരമൊരു പക്ഷിയാണ് ഓരോ വിദ്യാർത്ഥികളും. ലോകത്തിന് നല്ലൊരു പ്രതിഭയെ നൽകുന്നതിൽ ഒരു കലാലയമാണ് വലിയ പ ങ്ക് വവഹിക്കുന്നത് . അതാണ് NEST COLLEGE എന്ന എൻ്റെ പ്രിയപ്പെട്ട ഈ കലാലയം.മുബീന കെ.സി.പി3rd BA
WhatsApp Image 2024-10-04 at 3.31
ജോബ് ഡ്രൈവ് സംഘടിപ്പിച്ചു
കരിവെള്ളൂർ : നെസ്റ്റ് കോളേജ് പയ്യന്നൂർ റിലയൻസ് ക്യാപിറ്റൽ ഇൻഷുറൻസ് കമ്പനിയുടെ സഹകരണത്തോടെ അവസാന വർഷ ഡിഗ്രി…
WhatsApp Image 2024-10-02 at 7.39
മാലിന്യ മുക്ത ക്യാമ്പസ് പ്രഖ്യാപനം
കരിവെള്ളൂർ നെസ്റ്റ് കോളേജിൽ മാലിന്യമുക്ത ക്യാമ്പസ് പ്രഖ്യാപനവും ഹരിത കർമ്മ സേനയെ ആദരിക്കൽ ചടങ്ങും നടന്നു.സ്വച്ഛത…
1000406607
“SWACHATHA HI SEVA” Cleanliness campaign.
× How can I help you?