
Month: March 2025
-
ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്കരാറായി കരിവെള്ളൂർ : വൻകിട സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ ക്യാമ്പസിൽ നിന്നും വികസിപ്പിച്ചെടുക്കാൻ കഴിയുന്ന ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് കരിവെള്ളൂർ’നെസ്റ്റ് കോളേജിൽ തുടക്കമായി.ടാൽറോപ്സ് ഇൻറർനാഷണൽ കമ്പനിയാണ് നെസ്റ്റ് കോളേജ് ക്യാമ്പസിൽ ടെക്കീസ് പാർക്ക് ആരംഭിക്കുന്നതിൻ്റെ ധാരണപത്രത്തിൽ ഒപ്പുവെച്ചത്. കോളേജിലും പയ്യന്നൂരിന് സമീപപ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്ക് ആഗോള നിലവാരത്തിലുള്ള പരിശീലനം നൽകുക എന്ന ആശയമാണ് ഈ കരാറിലൂടെ നടപ്പിലാക്കാൻ പോകുന്നത്. നെസ്റ്റ് കോളേജിൽ തുടക്കം ആവുന്ന ടെക്കീസ് പാർക്കിലൂടെ ടെക്നോളജിയിലും എൻറർപ്രണർഷിപ്പിലും പുതിയ മേഖല കണ്ടെത്തുന്നതിനുള്ള അവസരം ഓരോ വിദ്യാർത്ഥിക്കും ലഭ്യമാകും. ഇതുവഴി കോളേജിലെ ഓരോവിദ്യാർത്ഥിക്കും സംരംഭകരോട് ഒപ്പം ചേർന്ന് തങ്ങളുടെ സ്റ്റാർട്ടപ്പ് ആശയങ്ങൾ വികസിപ്പിക്കാൻ കഴിയും എന്നും ക്യാമ്പസിൽ തന്നെ അനവധി തൊഴിൽ അവസരങ്ങൾ ഒരുങ്ങുമെന്നും നെസ്റ്റ് കോളേജ് ചെയർമാൻ എംപി എ റഹീം അറിയിച്ചു. കേരളത്തിലെ 140 നിയോജക നിയോജക മണ്ഡലങ്ങളിലും ഒരു മണ്ഡലത്തിൽ ഒരു കോളേജ് എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട 140 കോളേജുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ആക്കി മാറ്റുമെന്ന് ടാൽറോപ്സ് ചീഫ് ഓഫീസർ ഷമീർഖാൻ അറിയിച്ചു. പാർക്ക് ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം കോളേജ് ചെയർമാൻ എംപി എ റഹീമും മീഡിയ ഓഫീസർ ഷമീർഖാനും ചേർന്ന് നിർവഹിച്ചു. അസി.പ്രൊഫസർമാരാ കെ.ദിവ്യ , അഹമ്മദ് ഗഫാർ, അഡ്മിനിസ്ട്രേറ്റർ കെ.പി. മുരളി, വൈസ് പ്രസിഡണ്ട് ടി പി ഫൈസൽ, ജിസിസി ഓപ്പറേഷൻ ഹെഡ് കദീജ സഹ്ല ,ബിസിനസ് ഡെവലപ്പ്മെൻ്റ് മാനേജർ എം കെ മുഹമ്മദ് ഷാഹിദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
-
ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ആയി നെസ്റ്റ് കോളേജ് പയ്യന്നൂർഡിഗ്രി വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെ സമ്പാദിക്കാംഎല്ലാ ബാച്ചിലെ വിദ്യാർത്ഥികൾക്കും 10 ദിവസത്തെ ടൂർ പ്രോഗ്രാം
Phone: 9447013902 Admission Started B com Co operation, B com Computer Application, BBA, BSW,BA English, BSC Psychology