
Month: October 2024
-
സ്നേഹനികേതൻ സന്ദർശിച്ചു
കരിവെള്ളൂർ :നെസ്റ്റ് കോളേജ് പയ്യന്നൂർ രണ്ടാംവർഷ ബി ബി എ വിദ്യാർത്ഥികൾ പട്ടുവം ദീന സേവന സഭ നടത്തുന്ന സ്നേഹ നികേതൻ ഓർഫനേജ് സന്ദർശിച്ചു.കൂടാതെ സഭ നടത്തുന്ന…
-
എൻ്റെ കലാലയം എൻ്റെ കലാലയംഎന്ന് പറയുമ്പോൾ മനസ്സിലേക്ക് ഒരു മായാത്ത ഓർമ്മയായി മിന്നിമറയുന്നത് നെസ്റ്റ് കോളേജിലെ കുറച്ച് നിമിഷങ്ങളാണ്.ആദ്യമായി ഒരാൾ കോളേജിലേക്ക് കടന്നുവരുമ്പോൾ നിരവധി പ്രതീക്ഷകളോടെയും അതേസമയം മനസ്സിൽ നിരവധി ചോദ്യങ്ങളുടെയും ഭാരം പേറിയാണ് കടന്നുവരുന്നത്. ജീവിതത്തിൽ എന്തായിത്തീരണമെന്ന് ഒരു ഉറച്ച തീരുമാനം എൻ്റെ മനസ്സിൽ വന്നത് ഞാൻ ഈ കോളേജിൽ വന്നപ്പോഴാണ്.ഒരു വിദ്യാർത്ഥി ചിറകുകൾ മുളക്കാത്ത പക്ഷിയെ പോലെയാണ് ഓരോ കലാലയത്തിൻ്റെയും പടവുകൾ കയറി ചെല്ലുന്നത്. ചിറകുകൾ പറക്കാൻ സജ്ജമാകുന്നത് വരെ ഒരു കൂട്ടിനുള്ളിൽ അവരെ ഭദ്രമായിരുത്തി വേണ്ടുന്ന ശുശ്രൂഷ നൽകി ഉയരങ്ങളിലേക്ക് പറത്തിവിടുകയാണ് ഓരോ അധ്യാപകരും ചെയ്യുന്നത് .നമ്മുടെ അധ്യാപകർഒരു സുഹൃത്ത് എന്ന നിലയിൽ ആണ് ഞങ്ങളോട് ഇടപഴകുന്നത്. മനസ്സിലെ ഭയത്തെ മാറ്റിയെടുക്കുകയും ചെയ്യുന്നു . ചിറക് മുളക്കാത്ത ആ ചിന്നക്കുരുവി നാളത്തെ ലോകത്തിൻ്റെ പ്രതീക്ഷയാണ്. ഒരു കലാലയത്തിൽ അത്തരമൊരു പക്ഷിയാണ് ഓരോ വിദ്യാർത്ഥികളും. ലോകത്തിന് നല്ലൊരു പ്രതിഭയെ നൽകുന്നതിൽ ഒരു കലാലയമാണ് വലിയ പ ങ്ക് വവഹിക്കുന്നത് . അതാണ് NEST COLLEGE എന്ന എൻ്റെ പ്രിയപ്പെട്ട ഈ കലാലയം.മുബീന കെ.സി.പി3rd BA
-
ജോബ് ഡ്രൈവ് സംഘടിപ്പിച്ചു
കരിവെള്ളൂർ : നെസ്റ്റ് കോളേജ് പയ്യന്നൂർ റിലയൻസ് ക്യാപിറ്റൽ ഇൻഷുറൻസ് കമ്പനിയുടെ സഹകരണത്തോടെ അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കായി ജോബ് ഡ്രൈവ് സംഘടിപ്പിച്ചു. കോളേജ് ചെയർമാൻ എം.പി…
-
മാലിന്യ മുക്ത ക്യാമ്പസ് പ്രഖ്യാപനം
കരിവെള്ളൂർ നെസ്റ്റ് കോളേജിൽ മാലിന്യമുക്ത ക്യാമ്പസ് പ്രഖ്യാപനവും ഹരിത കർമ്മ സേനയെ ആദരിക്കൽ ചടങ്ങും നടന്നു.സ്വച്ഛത ഹി സേവയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ എൻ. എസ്.എസ്. യൂണിറ്റ്…