‘NEST’.. പേരുപോലെത്തന്നെ ഒരുപറ്റം കിളികൾ പറന്നുയരാൻ ആഗ്രഹിക്കുന്ന ഒരിടം.. നഗരത്തിലെ തിക്കിലും തിരക്കിൽ നിന്നും വേറിട്ട് കരിവെള്ളൂർ, കൂക്കാനം എന്ന ശിഖരത്തിൽ പാറക്കൂട്ടങ്ങൾക്കും പുൽമേടുകൾക്കുമിടയിൽ ഒരു കുഞ്ഞു കൂട്… അതാണ് ഞങ്ങളുടെ NEST കോളേജ്… തിരക്കിൽ നിന്നും മാറി, പഠനം മാത്രം ലക്ഷ്യം വെക്കുന്ന, രക്ഷിതാക്കൾക്കും കുട്ടികൾക്കും വലിയൊരാശ്വാസമാണ് ഈ ‘NEST’. അത്കൊണ്ട് തന്നെ നിരവധി പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ കൂട് തേടിയെത്തുന്നു. മറ്റു കോളേജുകളെ പോലെ ഉയരം കൂടിയ കെട്ടിടങ്ങളോ വലിയ വലിയ ഓഡിറ്റോറിയമോ ഇല്ലെങ്കിലും ഓരോ പ്രോഗ്രാമുകൾ നടത്തുമ്പോഴും നമ്മുടെ കോളേജ് എന്നും മുൻപന്തിയിൽ തന്നെയാണ്.വിദ്യാർഥികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകൾക്ക് കോളേജ് അധികൃതർ ഒരു മുടക്കവും പറയാറില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത തരത്തിലുള്ള എല്ലാ പ്രോഗ്രാമുകളും നടത്താനുള്ള അവസരം വിദ്യാർത്ഥികൾക്കുണ്ട്. NEST കോളേജിലെ മറ്റൊരു പ്രത്യേകതയാണ് ഇവിടുത്തെ NSS UNIT. എല്ലാ മേഖലയിലും എത്തി എല്ലാം ഉത്തരവാദിത്വത്തോടെ ചെയ്യുന്നതിൽ മറ്റു കോളേജുകളെ അപേക്ഷിച്ചു NESTലെ NSS വിദ്യാർത്ഥികൾ മുൻപന്തിയിലാണ്. ഓരോ വിദ്യാർത്ഥിയേയും ഒരു ഉത്തമ social worker ആക്കി മാറ്റാൻ നമ്മുടെ NSS UNIT ന് സാധിക്കുന്നുണ്ട്.
ഇവിടുത്തെ ടീച്ചേർസ് ആയാലും സ്റ്റാഫ് അംഗങ്ങളായാലും എല്ലാവരുടെയും പെരുമാറ്റം എടുത്ത് പറയേണ്ടതാണ്.
ഈ NEST ൽ എത്തിച്ചേരുന്ന ഓരോ വിദ്യാർത്ഥിയും അവരുടെ ചിറകു വിരിയുന്നതുവരെ ഈ ‘NEST’ കോളേജിൽ സുരക്ഷിതരായിരിക്കും എന്ന് ഇവിടുത്തെ വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ ഉറപ്പ് പറയുന്നു.
ഷാഹിന
3rd yr BA English

Leave a Reply