എൻ്റെ കലാലയം

      അകലങ്ങളിൽ നിന്ന് വന്ന് അറിയാത്ത നമ്മൾ ഒരു കൂട്ടിൽ ഒന്നിക്കുകയായിരുന്നു  .വിശാലമായ അന്തരീക്ഷത്തിൽ, പാറക്കെട്ടുകളുടെയും പച്ചപരവതാനിയുടെയും ഭംഗിയിൽ ഒരു കൊച്ചു ഗ്രാമത്തിലാണ് എൻ്റെ കലാലയം സ്ഥിതി ചെയ്യുന്നത്. ഓരോ വ്യക്തിയെയും പോലെ എനിക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ് എൻ്റെ കലാലയം .പഠനവും കളിചിരിയുമായി നാൾ വഴി കടന്നുപോയി .വർഷങ്ങൾ എത്രവേഗം കടന്നുപോയിരിക്കുന്നു.  ഒന്നും അറിയാതെ നെഞ്ചിടിപ്പോടെ സീനിയേഴ്സിനെ പേടിച്ച് ,ഇടറുന്ന കാലടികളോടെ ആദ്യമായി കലാലയത്തിന്റെ പടി ചവിട്ടിയത് ഇന്നും മായാതെ ഓർമ്മയിൽ നിൽക്കുന്നു. പിന്നീടങ്ങോട്ടുള്ള യാത്രയിൽ ഒത്തിരി സൗഹൃദങ്ങൾ.  എന്തിനുമേതിനും സൗഹൃദങ്ങൾ എല്ലാമായി തീർന്നു. ഓരോ ചുമരുകൾക്കും പറയാൻ കാണും പറയാതെ മനസ്സിൽ ഒളിപ്പിച്ചുവെച്ച ചില പ്രണയ നൊമ്പരങ്ങൾ. സൗഹൃദത്തിന്റെയും സാന്ത്വനത്തിൻ്റെയും ആ കലാലയ ജീവിതം ഓർമ്മകളുടെ വീടുകളായി മാറുകയാണ്. മയിൽപീലി പോലെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നടക്കുന്നു ആ ഓർമ്മകൾ. മായാത്ത ഒരു സുഗന്ധമുള്ള ഓർമ്മയായി  മനസ്സിൽ സൂക്ഷിക്കാൻ .....എൻ്റെ കലാലയം ,ആ ഗ്രാമ ഭംഗി...മനസ്സിൽ ഒരു മയിൽപ്പീലിയായി എന്നും സൂക്ഷിക്കാം.

സാനിയബാബുരാജ്        2nd yr  BA English

Leave a Reply

Your email address will not be published. Required fields are marked *

More Articles & Posts

× How can I help you?