എത്ര സുന്ദരം എൻ്റെ കലാലയം

എൻ്റെ കലാലയം അതിസുന്ദരമാണ്. ഒരു വിശാലമായ പ്രദേശമാണ് ഇത്.ധാരാളം പച്ചപ്പുകൾ നിറഞ്ഞ് നില്‍ക്കുന്നിടത്താണ്എൻ്റെ കലാലയം സ്ഥിതി ചെയ്യുന്നത്.എല്ലാ സൗകര്യങ്ങളും എൻ്റെ കലാലയത്തിൽ ലഭ്യമാണ്.നെസ്റ്റ് കോളേജ് അടിപൊളി ആണ്‌ എന്ന് പലരും പറഞ്ഞത് കേട്ടാണ് ഞാൻ ഇവിടെ എത്തിയത്.ഡിഗ്രി പഠിക്കാന്‍ ആദ്യമൊന്നും താല്‍പര്യം ഉണ്ടായിരുന്നില്ല.ഞാൻ എടുക്കാന്‍ നിന്നിരുന്ന കോഴ്സ് എനിക്ക് പറ്റിയതല്ല എന്ന് അറിഞ്ഞപ്പോള്‍ ഡിഗ്രിയിലേക്ക് മാറിയതാണ്.ഞാനിവിടെ തനിച്ചാണ് വന്നത്,ആദ്യം ഞാന്‍ വിചാരിച്ചിരുന്നത് എനിക്ക് കൂട്ടുകാരെ ഒന്നും കിട്ടില്ല എന്നാണ്.പക്ഷെ, എൻ്റെ ചിന്തകളെ ഒക്കെ മാറ്റിമറിച്ച് ഒരുപാട്‌ നല്ല സുഹൃത്തുക്കളെ കിട്ടി.അധ്യാപകര്‍ ഒക്കെ friendly ആണ്‌.കലാലയ ജീവിതം എന്നത് ജീവിതാവസാനം വരെ ഓര്‍ക്കാന്‍ ഉള്ള നല്ല ഓര്‍മകള്‍ ആണ്‌.ഈ കലാലയ കാലഘട്ടം ആണ്‌ നമ്മുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം.ഭക്ഷണ സൗകര്യത്തിന് ഇവിടെ കാൻ്റീൻ ഉണ്ട്.അവിടം നല്ല സ്വാദുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്.മുസ്ലിം കുട്ടികള്‍ക്ക് നിസ്കാര ഹാളും ലഭ്യമാണ്.ഇത് കൊണ്ടെല്ലാം എൻ്റെ കലാലയം വളരെ സുന്ദരമാണ്🌼

Leave a Reply

Your email address will not be published. Required fields are marked *

More Articles & Posts

× How can I help you?